19 April 2024, Friday

ഇന്ത്യയുടെ കളി കാണാന്‍ വഴിയില്ലേ! നിരാശപ്പെടേണ്ട പരിഹാരമുണ്ട്‌

Janayugom Webdesk
July 21, 2022 11:35 pm

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് നാളെ തുടക്കമാകുകയാണ്. ഇതിന്‍റെ  ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നിരുന്നാലും മത്സരം കാണുക അത്ര എളുപ്പമാകില്ലായെന്നകാര്യം ആരാധകരെയാകെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.

ഇന്ത്യന്‍ പരമ്പരകളുടെ സംപ്രേക്ഷണവകാശം മിക്കപ്പോഴും സ്റ്റാര്‍, സോണി എന്നിവര്‍ സ്വന്തമാക്കുന്നതിനാല്‍ തന്നെ ഇത്തരം മത്സരങ്ങള്‍ കാണുക ബുദ്ധിമുട്ടില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷണവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫാന്‍കോഡ് ആണ്. ഇവരുടെ ആപ്പില്‍ മത്സരം ലഭ്യമാണെങ്കിലും ടെലവിഷനില്‍ മത്സരം ആസ്വദിക്കുന്നവര്‍ നിരാശയിലാണ്.

എന്നാല്‍ ഇത്തരക്കാര്‍ നിരാശപ്പെടേണ്ടതില്ല. ടെലവിഷനുകളില്‍ സൗജന്യമായി മത്സരം വീക്ഷിക്കാന്‍ DD Sports 1.0 എന്ന ചാനല്‍ മതിയാകും. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ജനകീയമാകുന്നതിന് മുന്നേ ക്രിക്കറ്റ് ആരാധകര്‍ മത്സരം കാണാന്‍ ഉപയോഗിച്ചിരുന്ന ചാനല്‍ തന്നെയാണിത്.

എന്നാല്‍ കാലം മാറിയപ്പോള്‍ പല പ്രമുഖരും എച്ച് ടി മികവില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെ ഡിഡി സ്‌പോര്‍സിനെ പൊതുവെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇനി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര കാണാന്‍ ഡിഡി സ്‌പോര്‍ഡ്‌സിനെ തന്നെ ആശ്രയിക്കേണ്ടി വരുമെന്നതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ട് ‘ഒടുവില്‍ നീ എന്നെ തേടി വന്നുവല്ലെ’ തുടങ്ങിയ രസകരമായി ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.