Web Desk

സിഡ്‌നി

March 04, 2020, 5:41 pm

വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും

Janayugom Online

വനിതാ ട്വന്റി 20 ലോകകപ്പിൽ നാളെ സെമിഫൈനൽ പോരാട്ടം. ആദ്യ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ട് ആണ്. ഇന്ത്യ എ ഗ്രൂപ്പ് ചാപ്യന്മാരായപ്പോൾ, ഇംഗ്ലണ്ട് ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബി ചാപ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ നേരിടും. നാളെ രാവിലെ 9.30 നാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ സെമി. ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി.

2018 ലെ ട്വന്റി 20 ലോകകപ്പ് സെമിയുടെ അവർത്തനമാണിത്. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. കലാശപ്പോരിൽ ഓസ്‌ട്രേലിയയോടു തോൽക്കുകയും ചെയ്തു. കന്നി ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളും ജയിച്ചാണ് ഗ്രൂപ്പ് ചാപ്യന്മാരായത്. രണ്ടാം സെമിയിൽ നിലവിലെ ചാപ്യന്മാരായ ഓസ്‌ട്രേലിയെയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇരു സെമികളിലെയും വിജയികൾ വനിതാ ദിനമായ മാർച്ച് എട്ടിന് നടക്കുന്ന കലാശപ്പോരിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടും.

ENGLISH SUMMARY: India will face Eng­land in t20 world cup semi final

YOU MAY ALSO LIKE THIS VIDEO