June 1, 2023 Thursday

Related news

May 2, 2023
March 16, 2023
February 19, 2023
February 14, 2023
February 5, 2023
February 1, 2023
November 30, 2022
November 8, 2022
October 28, 2022
October 28, 2022

സാമ്പത്തിക വളർച്ച അഞ്ച് ശതമാനമാക്കാൻ ഇന്ത്യ പാടുപെടും: യുഎസ് വിദഗ്ധൻ

Janayugom Webdesk
January 1, 2020 10:32 pm

ന്യൂഡൽഹി : 2020ൽ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലെത്തിക്കാൻ ഇന്ത്യ പാടുപെടുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ സ്റ്റീവ് ഹാങ്ക്. കഴിഞ്ഞ കുറച്ചു പാദങ്ങളായി കണ്ടുവരുന്ന വേഗക്കുറവാണ് കാരണം. കാര്യമായ ചലനമുണ്ടാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ കൊണ്ടുവരാൻ മോഡി സർക്കാരിനു കഴിഞ്ഞിട്ടില്ല. ശക്തവും ആവശ്യമായതുമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ല. പകരം അസ്ഥിരതയുളവാക്കുന്ന വംശീയത, മതം എന്നീ കാര്യങ്ങളിലാണ് ശ്രദ്ധ. ഇത് അപകടം പിടിച്ച ഒരു ‘കോക്ക്ടെയിൽ’ ആണ്. മോഡിയുടെ കീഴിൽ ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്നതിൽനിന്ന് ‘ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ്യം’ എന്നതിലേക്കാണ് ഇന്ത്യ പോകുന്നതെന്ന് പലരും വിശ്വസിക്കുന്നു.

you may also like this video;

അടുത്തകാലം വരെ ഇന്ത്യ അതിവേഗ വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ വളർച്ച 4.5 ശതമാനം ആയി. ആറു വർഷത്തെ ഏറ്റവും താഴ്ചയായിരുന്നു അന്നുകുറിച്ചത്. നിക്ഷേപത്തിലെ വേഗക്കുറവും ഇപ്പോഴുണ്ടായ ഉപഭോഗത്തിലെ കുറവും ഇതിനൊപ്പം തൊഴിൽ അവസരങ്ങൾ കുറഞ്ഞതും ഗ്രാമീണ ജനതയുടെ സാമ്പത്തിക പ്രയാസങ്ങളും വളർച്ചയെ തളർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോൺ ഹോപ്സ്കിൻസ് സർവകലാശാലയില അപ്ലൈഡ് ഇക്കണോമിക്സ് അധ്യാപകനായ ഹാങ്ക്, യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്നു.

Eng­lish Sum­ma­ry: India will strug­gle to achieve eco­nom­ic growth of 5%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.