18 April 2024, Thursday

ഇന്ത്യ വെസ്റ്റിൻഡീസ് ടി20 പരമ്പര; നാലാം മത്സരം ഇന്ന്

Janayugom Webdesk
ഫ്ലോറിഡ
August 6, 2022 9:14 am

ഇന്ത്യ വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങൾക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയിൽ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡർഹിൽസിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ നടക്കുക.

ഇന്നത്തെ മത്സരം രാത്രി എട്ട് മണിക്കാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം വിൻഡീസ് ജയിച്ചു. മൂന്നാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിട്ടു നിൽക്കുകയാണിപ്പോൾ.

Eng­lish summary;India Windies T20 series; The fourth match is today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.