14 October 2024, Monday
KSFE Galaxy Chits Banner 2

വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

Janayugom Webdesk
ഇസ്താംബൂള്‍
May 19, 2022 9:29 pm

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന് സ്വര്‍ണം. 52 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ജുട്ടമസ് ജിറ്റ്പോങിനെ 5–0നാണ് സരീന്‍ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 10-ാം സ്വര്‍ണനേട്ടമാണിത്. എട്ട് വെള്ളിയും 21 വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
മേരി കോം, സരിതാദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്സറായി സരീന്‍ മാറി. നേരത്തെ സെമിയില്‍ ബ്രസീലിന്റെ കരോലിന്‍ ഡി അല്‍മേഡയെ 5–0ന് തോല്‍പ്പിച്ചാണ് സറീന് ഫൈനലില്‍ കടന്നത്.

Eng­lish Summary:India wins gold at Wom­en’s World Box­ing Championships
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.