25 May 2024, Saturday

Related news

May 25, 2024
May 24, 2024
May 23, 2024
May 23, 2024
May 21, 2024
May 20, 2024
May 19, 2024
May 19, 2024
May 11, 2024
May 10, 2024

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തലപ്പത്ത്

Janayugom Webdesk
September 7, 2021 9:34 pm

ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ ഐസിസി ലോ­ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തലപ്പത്ത്. ജയത്തോടെ 12 പോയിന്റാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇ­തോടെ ഇന്ത്യയുടെ സമ്പാദ്യം 26 പോയിന്റായി ഉയരുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പോയിന്റുണ്ടെന്നതല്ല പോയിന്റ് ശരാശരിയുണ്ടെന്നതാണ് ഇന്ത്യയെ പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി­ച്ചത്. 54.17 ആണ് ഇ­ന്ത്യന്‍ ശരാശരി. നാലു ടെസ്റ്റുകളില്‍ രണ്ടു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കമാണിത്.
പാകിസ്ഥാനും വെസ്റ്റിന്‍ഡീസുമാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇരുടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതമുണ്ട്. ഒരു വിജയവും ഒരു തോല്‍വിയും ഇരുടീമുകളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 14 പോയിന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിറകിലായതുമൂലം ടീം മൂ­ന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്ഥാനും വിന്‍ഡീസിനും ഇത് 50 ശതമാനമാണ്.

ENGLISH SUMMARY:India wins World Test Championship
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.