മൂന്നാം ഏകദിനം 7 വിക്കറ്റിന് വിജയിച്ച് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി

Web Desk
Posted on January 18, 2019, 4:25 pm

ധോണി മുന്നിൽ നിന്ന് നയിച്ചു. ഇന്ത്യ മൂന്നാം ഏകദിനം സ്വന്തമാക്കി. 231 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ധോണിയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയത്തിന് നെടും തൂണായത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നേടുന്നത്.

6 വിക്കറ്റ് നേടിയ ചാഹൽ മാൻ ഓഫ് ദി മാച്ചായും തകർപ്പൻ പ്രകടനം നടത്തിയ ധോണി മാൻ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.