24 April 2024, Wednesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024

ബും…ബും… ബുംറയുടെ ആറാട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

Janayugom Webdesk
July 12, 2022 10:32 pm

ഇന്ത്യന്‍ പേസാക്രണണത്തിന് മുന്നില്‍ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ തകര്‍ത്തെറിഞ്ഞത്. ഷമി ഏഴ് ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. 32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങില്‍ ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും (76), ശിഖര്‍ ധവാനും (31)അ­നായാസ വിജയം സമ്മാനിക്കുകയായിരുന്നു. 18.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ട് നിരയില്‍ നാലു പേര്‍ പൂജ്യരായി മടങ്ങി. നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സെ (15), മോയിന്‍ അലി (14) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ദയനീയമാവുമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. 

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജേസന്‍ റോയിയെ (0) പുറത്താക്കി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അതേ ഓവറിലെ അവസാന പന്തില്‍ ജോ റൂട്ടിനെയും (0) ബുംറ മടക്കി. മൂന്നാം ഓവറില്‍ ബെന്‍ സ്റ്റോക്സ് ഷമിയുടെ പന്തില്‍ റിഷഭ് പന്തിന്റെ ഉഗ്രനൊരു ക്യാച്ചില്‍ പുറത്തായി. ആറാം ഓവറില്‍ ബുംറ ജോണി ബെയര്‍സ്‌റ്റോയേയും പന്തിന്റെ കൈയിലെത്തിച്ചു. ലിയാം ലിവിങ്സ്റ്റണും(0) കൂടി ബുംറയുടെ മാന്ത്രിക ബൗളിങ്ങില്‍ കുടുങ്ങിയതോടെ ഇംഗ്ലണ്ട് 7.5 ഓവറില്‍ 26–5 എന്ന നിലയില്‍ പരുങ്ങി. ലിവിങ്സ്റ്റണും ബൗള്‍ഡാവുകയായിരുന്നു. ആറാം വിക്കറ്റില്‍ ബട്‌ലര്‍— അലി സഖ്യം 27 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും ഈ പ്രതീക്ഷ പ്രസിദ്ധ് തകര്‍ത്തു. അലിയെ പ്രസിദ്ധ് സ്വന്തം ബൗളിങ്ങില്‍ പിടികൂടുകയായിരുന്നു. വാലറ്റത്ത് ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സ് (15) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തിയത്.

Eng­lish Summary:India won by 10 wick­ets against England
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.