Web Desk

അഹമ്മദാബാദ്

March 14, 2021, 10:33 pm

ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

Janayugom Online

ര­ണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ജയം. നായകന്‍ വിരാട് കോലിയും ഇഷാന്‍ കിഷനുമാണ് അര്‍ദ്ധ സെഞ്ച്വറികളുമായി ഇന്ത്യയ്ക്ക് ജയം ഒരുക്കിയത്.ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 17.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ (0) ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ഷാ​ൻ കി​ഷ​നും കോ​ഹ്‌ലി​യും ചേ​ർ​ന്ന് ശ്ര​ദ്ധാ​പൂ​ർ​വം ഇ​ന്ത്യ​യെ മു​ന്നോ​ട് ന​യി​ച്ചു. 32 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും ഉൾപ്പെടെ 56 റ​ണ്‍​സ് നേ​ടി​ അ​ര​ങ്ങേ​റ്റം ആ​ഘോ​ഷ​മാ​ക്കി​യ ഇ​ഷാ​നെ റാ​ഷി​ദാ​ണ് പ​വ​ലി​യ​ൻ ക​യ​റ്റി​യ​ത്. ഋ​ഷ​ഭ് പ​ന്ത് 13 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി ഇ​ന്ത്യ​ൻ സ്കോ​ർ വേ​ഗ​ത്തി​ൽ ഉയർത്തി. 

ശ്രേ​യ​സ് അ​യ്യ​ർ എ​ട്ട് റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 49 പ​ന്തി​ൽ 73 റ​ണ്‍​സെ​ടു​ത്ത കോ​ലിയും പുറത്താകാതെ നിന്നു. ഇം​ഗ്ല​ണ്ടി​നാ​യി സാം ​ക​റ​ൻ, ക്രി​സ് ജോ​ർ​ദാ​ൻ, റാ​ഷി​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 35 പന്തില്‍ 46 റണ്‍സെടുത്ത ജാസന്‍ റോയിയാണ് ടോപ് സ്കോറര്‍. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമായിരുന്നു. 

മൂന്നാമനായി ക്രീസിലെത്തിയ ഡേവിഡ് മലാന്‍ (24) റോയ്‌ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. ഇരുവരം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ ജോണി ബെ­യര്‍സ്‌റ്റോയും (20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ റോയ് പവലിയനില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാ­ച്ച്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (28), ബെന്‍ സ്‌റ്റോക്‌സ് (24) എന്നിവര്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. 

സാം കറന്‍ (6), ക്രിസ് ജോര്‍ദാന്‍ പുറത്താവാതെ നിന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ സുന്ദര്‍, താക്കൂര്‍ എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആ­ദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ശിഖര്‍ ധവാനെയും അക്ഷര്‍ പട്ടേലിനെയും പുറത്തിരുത്തി. പകരം സൂര്യകുമാര്‍ യാദവും ഇ­ഷാ­ന്‍ കിഷനും ടീമിലിടം പിടിച്ചു. ഇരുവരുടെയും അരങ്ങേറ്റ മത്സരം കൂടിയായിരുന്നു.

ENGLISH SUMMARY:india won t20 match in agan­ist england
YOu may also like this video