ഇന്ത്യക്ക് 93 റണ്‍സിന്‍റെ ജയം

Web Desk

കട്ടക്ക്

Posted on December 20, 2017, 10:23 pm
ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 യിലും ഇന്ത്യക്ക് ജയം. 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ 180 റണ്‍സ് പിന്തുടര്‍ന്ന ലങ്കയ്ക്ക് 16 ഓവറില്‍ ഓള്‍ ഔട്ട് ആകേണ്ടിവന്നു. ലങ്കന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 180 റണ്‍സെടുത്തു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 180 റണ്‍സെടുത്തത്.
യുസ്വേന്ദ്ര ചഹല്‍ 4 വിക്കറ്റും, ഹാര്‍ദിക് പാണ്ഡ്യ 3 വിക്കറ്റും, കുല്‍ദീപ് ജാദവ് 2 വിക്കറ്റ് വീതവും, ജയ്ദേവ് ഉനദ്ഘട് ഒരു വിക്കറ്റ് വീതവും നേടി.

മത്സരാരംഭത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ 17 റണ്‍സെടുത്ത് പുറത്തായി. ആഞ്ചെലൊ മാത്യൂസിന്‍റെ ബോളിലാണ് രോഹിത് പുറത്തായത്. പിന്നീടിറങ്ങിയ ശ്രേയസ് അയ്യര്‍ 24, ലോകേഷ് രാഹുല്‍ 61 റണ്‍സെടുത്ത് പുറത്തായി. ന്യുവാന്‍ പ്രദീപിന്‍റെ ബോളിലാണ് ശ്രേയസ് പുറത്തായത്. നാലാമത് ഇറങ്ങിയ മഹേന്ദ്രസിങ് ധോണി റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറി കടന്ന ലോകേഷ് രാഹുല്‍ ആണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട റണ്‍ നേടിയത്. 48 ബോളിലാണ് ലോകേഷിന്‍റെ അര്‍ദ്ധസെഞ്ച്വറി. തിസാര പെരേരയുടെ ബോളിലാണ് ലോകേഷ് പുറത്തായത്. ധോണി (39), മനീഷ് പാണ്ഡ്യ (32) റണ്‍സെടുത്ത് പുറത്താകാതെ ക്രീസിലുണ്ട്.

കട്ടക്കിലെ ഭരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിശ്രമം അനുവദിച്ച വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടെസ്റ്റ്, ഏകദിന പരമ്പര നേടിയ സ്വന്തമാക്കിയ ഇന്ത്യന്‍ ട്വന്റി 20 ടീമിന്‍റെ നായകന്‍. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.

ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. അതേസമയം മലയാളിയായ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിക്ക് ആദ്യ ഇലവനില്‍ ഇടം കിട്ടിയില്ല.
വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍, ലഹിരു തിരിമാനെ എന്നിവര്‍ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക. വെള്ളിയാഴ്ച ഇന്‍ഡോറിലും ഞായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നഷ്ടമായ സന്ദര്‍ശകര്‍ക്ക് നാണക്കേട് മറികടക്കണമെങ്കില്‍ ട്വന്റി20 വിജയം വേണം.
നായകന്‍ തിസാര പെരേരയുടെ കീഴിലിറങ്ങുന്ന ടീമില്‍ ഉപുള്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, സമരവിക്രമ, ഗുണതിലക, അഖില ധനഞ്ജയ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്.