ഇന്ത്യ- സിംബാബ്വെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. സിംബാബ്വെക്കെതിരെ ആദ്യകളിയിലെ ജയത്തിനുപിന്നാലെ, പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് ഉച്ചക്ക് 12:45ന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. ഓള്‍റൗണ്ട് പ്രകടനവുമായാണ് ഇന്ത്യ ഒന്നാം മത്സരത്തില്‍ 10 വിക്കറ്റിന് ജയിച്ചത്. പരിക്കുമാറി ആറ് മാസത്തിനുശേഷം കളത്തില്‍ എത്തിയ ദീപക് ചഹാര്‍ പന്തില്‍ മിന്നി.
ഇന്ത്യക്കെതിരെ സിംബാബ്വെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും ദീപക്കിന് പിന്തുണ നല്കി മൂന്ന് വിക്കറ്റ്വീതമെടുത്തപ്പോള് ഓപ്പണിങ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ബാറ്റിങ്ങില്‍ അനായാസവിജയം നേടി.
English summary; India-Zimbabwe second match today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.