അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം ഗുരുതരമായി

Web Desk
Posted on July 31, 2019, 4:27 pm

ശ്രീനഗര്‍;അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം ഗുരുതരമായി തുടരുന്നു.ഒരു ഇന്ത്യന്‍ സൈനികനും രണ്ട് പാകിസ്ഥാന്‍ സൈനികരും വെടിയേറ്റുമരിച്ചു.ജൂലൈയില്‍ ഒട്ടാകെ 272 തവണയാണ് പാകിസ്ഥാന്‍ കരാര്‍ലംഘനം നടത്തിയത്.നേരത്തേ മാര്‍ച്ചില്‍മാത്രമാണ് 267തവണ കരാര്‍ലംഘിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. അതുപോലെ ഹെവി ആര്‍ട്ടിലറി ഉപയോഗിച്ച് വെടിവയ്ക്കുന്നതും പതിവായിട്ടുണ്ട്. ഇതിന് തക്കതരത്തില്‍ ഇന്ത്യ തിരിച്ചടിക്കുന്നത് പാക് മേഖലയില്‍ കടുത്തഭീതി വിതച്ചിട്ടുണ്ട്..

ഇന്ത്യന്‍ വെടിവയ്പ്പിനെത്തുട പാകിസ്ഥാന്‍ മേഖലയില്‍നിന്നും ചൈനയുടെ ജോലിക്കാരെ ഒഴിപ്പിച്ചു. നീലം ഝലം നദീതടത്തില്‍ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ഉദ്യോഗസ്ഥരും ജോലിക്കാരുമായ അന്‍പതോളം പേരെയാണ് പാകിസ്ഥാന്‍ അധികൃതര്‍ ഇടപെട്ട’് പിന്മാറ്റിയത്.