Web Desk

January 09, 2020, 5:43 pm

ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജെറമി കൂണെ ന്യൂയോർക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

Janayugom Online

പി പി ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജെറമി കൂണെ 56 വേഡിസ്ട്രിക്റ്റിൽ നിന്നും ന്യൂയോർക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജൊ റൊബച്ച് (റിപ്പബ്ലിക്കൻ) മത്സരിക്കുന്നുല്ല എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെ ജെറമി ഉൾപ്പെടെ മൂന്ന് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളാണ് ഈ സീറ്റിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. 2018 ൽ ജൊ റൊമ്പച്ചിനോട് 10000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജെറമി പരാജയപ്പെട്ടത്.

നൂറു വർഷത്തോളം ന്യൂയോർക്ക് സെനറ്റിൽ ഭൂരിപക്ഷം കക്ഷിയായിരുന്ന റിപ്പബ്ലിക്കൻസിന് 2018 ലെ തിരഞ്ഞെടുപ്പിൽ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആകെ 63 സീറ്റുകളിൽ 40 സീറ്റുകളാണ് 2018 ൽ ഡെമോക്രാറ്റിക് പാർട്ടി നേടിയത്. റിപ്പബ്ലിക്കൻസിന് മുൻതൂക്കമുള്ള ഈ സീറ്റിൽ മത്സരിച്ചു ജയിക്കുക എന്ന വെല്ലുവിളിയാണ് ജെറമി ഏറ്റെടുത്തിരിക്കുന്നത്.

ആദ്യമായി ഡമോക്രാറ്റിക് പ്രൈമറിയിൽ വിജയം അനിവാര്യമാണ്. ഇന്ത്യൻ ഓർഫനേജിൽ ജനിച്ച ജെറമിയെ റോച്ചസ്റ്റർ സിറ്റിയിലെ ഐറിഷ് മാതാവാണ് ദത്തെടുത്ത് വളർത്തിയത്. ഹൊബർട്ട് ആന്റ് വില്യം സ്മിത്ത് കോളേജിൽ നിന്നും ബിരുദവും, ആൽബനിലൊ സ്കൂളിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ജെറമി എപ്പിസ്ക്കോപ്പൽ സയോസിസിന്റെ നിരവധി ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന വൈഎം സി എ റോച്ചസ്റ്റർ അംഗമാണ്.

 

Eng­lish Sum­ma­ry: Indi­an Amer­i­can Attor­ney jere­my cooney con­test new york senate

 

YOU MAY ALSO LIKE…