പി.പി. ചെറിയാന്‍

കലിഫോര്‍ണിയ

June 04, 2020, 5:46 pm

ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ലീഡര്‍ രമേഷ് മഹാജന്‍ അന്തരിച്ചു

Janayugom Online

കലിഫോര്‍ണിയായിലെ അറിയപ്പെടുന്ന കമ്യൂണിറ്റി ലീഡറും എഴ്സ്റ്റ് വൈല്‍ സ്റ്റാന്‍ഡേര്‍ഡ് സ്വീറ്റ്‌സ് ഉടമസ്ഥനുമായ രമേഷ് മഹാജന്‍ (73) അന്തരിച്ചു. ജൂണ്‍ 1ന് ലാല്‍ പാല്‍മ കമ്യൂണിറ്റി ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നിരവധി ഇന്ത്യന്‍ അമേരിക്കന്‍ സംഘടനാ നേതൃത്വം വഹിച്ചിട്ടുള്ള മഹാജന്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു.

ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മഹാജനെ സമീപിച്ചാല്‍ ആവശ്യമായ എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുമായിരുന്നുവെന്നു മാത്രമല്ല, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു.

1970 ല്‍ കോളജ് വിദ്യാര്‍ഥിയായിട്ടാണ് മഹാജന്‍ അമേരിക്കയിലെത്തിയത്. ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം വൈബ്രന്റ് ലിറ്റില്‍ ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ രംഗത്തും മഹാജന്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ മോഹിനി. റീത്ത് (ലോയര്‍), രോഹിത്ത് (ഡോക്ടര്‍) എന്നിവരാണ് മക്കള്‍.

ENGLISH SUMMARY:indian amer­i­can com­mu­ni­ty leader ramesh maha­jan died
You may also like this video