
ചാരപ്രവൃത്തി ആരോപിച്ച് ഇന്ത്യന്‍— അമേരിക്കന്‍ നയതന്ത്ര വിദഗ്ധന്‍ ആഷ് ലി ജെ ടെല്ലിസിനെ അറസ്റ്റ് ചെയ്തു.ഇന്ത്യൻ വംശജനായ ആഷ്‌ലി ജെ ടെല്ലിസ് ദശാബ്ദങ്ങളായി യുഎസ് ഗവൺമെന്റിന്റെ ഉപദേഷ്ടാവായിരുന്നു. നിലവിൽ ടെല്ലിസ് നിലവിൽ കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിൽ സീനിയർ ഫെലോ ആണ്.
പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ അനധികൃതമായി കൈവശം വച്ചുവെന്നും സൂക്ഷിച്ചുവെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് രഹസ്യ രേഖകൾ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് അറസ്റ്റെന്ന് വിർജീനിയയിലെ യുഎസ് അറ്റോർണി ലിൻഡ്സെ ഹാലിഗൻ അറിയിച്ചു.1,000 പേജിലധികം വരുന്ന രേഖകൾ ടെല്ലിസിന്റെ പക്കൽ നിന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 250,000 ഡോളർ പിഴയും വസ്തുക്കൾ കണ്ടുകെട്ടലും നേരിടേണ്ടി വന്നേക്കാം.
ഇന്ത്യ- യുഎസ് ബന്ധങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന ടെല്ലിസ് രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയുടെ മുതിർന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.യുഎസ്-ഇന്ത്യ സിവിൽ ആണവ കരാർ ചർച്ച ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചു.മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ പ്രത്യേക സഹായിയായും സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിലിൽ സേവനമനുഷ്ഠിച്ചു.സർക്കാർ സേവനത്തിന് മുമ്പ്, ടെല്ലിസ് ആര്‍എഎന്‍ഡിഎ കോർപ്പറേഷനിൽ സീനിയർ പോളിസി അനലിസ്റ്റും പ്രൊഫസറുമായി ജോലി ചെയ്തിരുന്നു.ചാരവൃത്തിയുടെ തെളിവുകൾ ലഭ്യമായിട്ടില്ലെങ്കിലും പ്രതിരോധ രേഖകൾ സൂക്ഷിച്ചത് ഫെഡറൽ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്നും അധികതർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Indian-American diplomat Ashley J. Tellis arrested on espionage charges
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.