ഇല്ലിനോയ്സ്: ഇല്ലിനോയ് നാപ്പര്‍ വില്ല പ്ലാനിങ്ങ് ആന്റ് സോണിങ്ങ് കമ്മീഷ്ണര്‍ കൃഷ്ണ ബെന്‍സാല്‍ 11വേ കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റ് സീറ്റില്‍ നിന്നും മത്സരിക്കുന്നതിനുള്ള ഔദ്യോഗീക പത്രിക സമര്‍പ്പിച്ചു. പ്രസിഡന്റ് ട്രമ്പിന്റെ പ്രചാരകനും, വിശ്വസ്തനുമായ കൃഷ്ണ മാര്‍ച്ച് 17ന് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിച്ചാല്‍ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി ബില്‍ ഫോസ്റ്ററുമായിട്ടായിരിക്കും മത്സരിക്കേണ്ടി വരിക. 2013 മുതല്‍ ഫോസ്റ്ററാണ് ഈ സീറ്റ് കൈവശം വച്ചുകൊണ്ടിരിക്കുന്നത്. നാപ്പര്‍വില്ല പ്ലാനിങ്ങ് ആന്റ് സോണിങ്ങ് കമ്മീഷനറായി 2015 ല്‍ നിയമിതനായ കൃഷ്ണ ഇപ്പോള്‍ വൈസ് ചെയര്‍മാനായാണ് പ്രവര്‍ത്തിക്കുന്നത്.
നാപ്പര്‍ വില്ല ഇന്ത്യന്‍ കമ്മ്യൂണിറ്റി ഔട്ട് റീച്ച് ചെയര്‍മാന്‍സി.ഇ.ഒ. ആയ കൃഷ്ണ ക്യൂ വണ്‍ ടെക്നോളജീസ് ഇന്‍ കോര്‍പറേഷന്റെ സ്ഥാപകനും
സി.ഇ.ഓ.യുമാണ്.വിശ്രമമില്ലാതെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് ട്രമ്പെന്ന്, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിന് ട്രമ്പ്
സ്വീകരിച്ച നടപടികള്‍ ധീരമാണെന്നും കൃഷ്ണ പറഞ്ഞു.20 വര്‍ഷം മുമ്പാണ് കൃഷ്ണ അമേരിക്കയിലെത്തിയത്. വിവിധ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലുള്ള പ്രവര്‍ത്തന പാരമ്പര്യം തന്റെ വിജയത്തിന് കളമൊരുക്കുമെന്നാണ് വ്യവസായി കൂടിയായ കൃഷ്ണ പ്രതീക്ഷിക്കുന്നത്.
you may also like this video
English summary:Indian-American Krishna Bensal has filed an official letter to the Illinois Legislature
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.