16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 11, 2024
June 10, 2024
May 26, 2024
May 23, 2024
May 18, 2024
January 17, 2024
December 16, 2023
September 29, 2023
September 9, 2023

ഇന്ത്യ‑യുഎസ് ബന്ധം വിച്ഛേദിക്കപ്പെടും ; മുന്നറിയിപ്പുമായി ഇന്ത്യന്‍-അമേരിക്കന്‍ എംപിമാര്‍

Janayugom Webdesk
വാഷിങ്ടണ്‍
December 16, 2023 11:35 pm

ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിന്റെ വധശ്രമ ഗൂഢാലോചന സജീവമായി അന്വേഷിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍-അമേരിക്കന്‍ അംഗങ്ങള്‍. അല്ലെങ്കില്‍ ഇന്ത്യ‑യുഎസ് ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

സമോസ കോക്കസ് എന്നറിയപ്പെടുന്ന ഡെമോക്രാറ്റ് അംഗങ്ങളായ ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ താനേദാര്‍ എന്നിവരാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അമേരിക്കയുമായുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

പന്നുവിനെ അമേരിക്കയിൽ വച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്ക്കെതിരായ ആരോപണം. കുറ്റപത്രത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും സംയുക്ത പ്രസ്താവന പറയുന്നു. അമേരിക്കന്‍ മണ്ണില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യ ആവര്‍ത്തിക്കരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Indi­an-Amer­i­can mem­bers want to inves­ti­gate con­spir­a­cy to assas­si­nate Gur­pat­want Singh Pannu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.