അന്ന് 16-ാം വയസില്‍ ഞാനും ബലാല്‍സംഗത്തിനിരയായി ; പത്മാലക്ഷ്മി

Web Desk
Posted on September 26, 2018, 5:29 pm

ന്യൂയോര്‍ക്ക്. പതിനാറാം വയസില്‍ ബലാല്‍സംഗത്തിനിരയായെന്ന് പ്രശസ്തമോഡലും അവതാരികയുമായ പത്മാലക്ഷ്മി പറഞ്ഞു. എഴുത്തുകാരന്‍ സല്‍മാന്റ റുഷ്ദിയുടെ മുന്‍ഭാര്യയായ പത്മ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ 32വര്‍ഷം രഹസ്യമാക്കിവച്ച വിവരം പുറത്താക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചുറ്റിപ്പറ്റിയുണ്ടായ അപവാദത്തിന്റെ പശ്ചാത്തലത്തിലാണ് പത്മയുടെ ലേഖനമെന്നതും ശ്രദ്ധേയം.

സുപ്രീംകോടതിയിലേക്ക് ട്രംപിന്റെ നാമനിര്‍ദ്ദേശം നേടിയ ബ്രറ്റ് കവാനുവിനെതിരെ രണ്ടുസ്ത്രീകള്‍ ആരോപണം ഉന്നയിച്ചതോടെ പഴയ സംഭവം ഒരാഴ്ച മുഴുവന്‍ തന്റെ തലയില്‍കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പത്മ എഴുതി. അന്ന് ഒരു ന്യൂഇയര്‍ സായാഹ്നവിരുന്നിനിടെ മാസങ്ങൾ മുമ്പ് അടുപ്പമായ കോളേജ് വിദ്യാർത്ഥിയായ കാമുകനാൽ താൻ  ബലാല്‍സംഗംചെയ്യപ്പെട്ടു. എന്നാല്‍ അന്ന് പേരുവെളി പ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്നില്ല.

ബ്രറ്റ് കവാനുവിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ക്രിസ്റ്റിന്‍ ബ്‌ളസി ആരോപണവിധേയനായ ബ്രറ്റ് തന്റെ പുറത്തുകയറിയിരുന്ന് വാപൊത്തിപ്പിടിച്ചതായി ആരോപിച്ചിരുന്നു. ഇരുവരും ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് അത്. ബ്രറ്റ് കോളജില്‍ വച്ച് തന്റെമുന്നില്‍ സ്വയം നഗ്നനായെന്ന് രണ്ടാമത് ആരോപണം ഉന്നയിച്ച ഡെബോറാ റാമീറസും വെളിപ്പെടുത്തിയിരുന്നു. ഈ സ്ത്രീകളെ ചോദ്യം ചെയ്ത ട്രംപിന്റെ നിലപാടിനെതിരെ യായിരുന്നു ലക്ഷ്മി പ്രതികരിച്ചത്. അത് പൊലീസില്‍ വെളിപ്പെടുത്താത്തത് ആരോപണം നടത്തിയ സ്ത്രീകളുടെ കുറ്റമായിട്ടാണെന്നാണ് പ്രസിഡന്ഡറ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത് .  എന്നാല്‍ എന്തുകൊണ്ടാണ് രണ്ടു സ്ത്രീകളും മൗനംപാലിച്ചത് എന്ന് തനിക്കറിയാമെന്ന്  പത്മ പറയുന്നു. മാത്രമല്ല രണ്ടാനഛന്റെ ബന്ധു തന്നെ ഏഴാംവയസില്‍ ലൈംഗികമായി ശല്യപ്പെടുത്തിയിരുന്നു. അതു സംബന്ധിച്ച് അമ്മയോടും രണ്ടാനഛനോടും പരാതിപ്പെട്ടപ്പോള്‍ അവരെന്നെ ഒരു വര്‍ഷത്തേക്ക് അപ്പൂപ്പനും അമ്മൂമ്മക്കുമൊപ്പം താമസിക്കാന്‍ ഇന്ത്യയിലേക്ക് അയക്കുകയാണുണ്ടായത്. അതാണ്പാഠം, പെണ്‍കുട്ടി പീഡനം പുറത്തുപറഞ്ഞാല്‍ പുറത്താക്കപ്പെടും.
ഇതെന്നെത്തന്നെയും വിശ്വസിക്കാനുള്ള എന്റെ കഴിവിനെയും ബാധിച്ചു. ചിലര്‍ക്കുപറയാനാകും ഒരു മനുഷ്യന്‍ അയാളുടെ ചെറുപ്പത്തില്‍ ചെയ്തതിന് നഷ്ടപരിഹാരം ചെയ്യാനാവില്ലൈന്ന്, എന്നാല്‍ ഇരയാക്കപ്പെട്ടവള്‍ അവളുടെ ജീവിതംമുഴുവന്‍ അതിനു വിലനല്‍കുകയാണ്. പത്മ എഴുതി.
തനിക്ക് എട്ടുവയുള്ളമകളുണ്ട്. അവളോട് തന്നോട് മോശമായി പെരുമാറുന്നത് മറച്ചുവയ്ക്കരുതെന്ന് താന്‍ പറയുമെന്നും പത്മ പറയുന്നു.
ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതുമൂലം തനിക്കൊരുനേട്ടവുമില്ല. പക്ഷേ ഇത്തരം പീഡനങ്ങള്‍ സ്ത്രീകള്‍ മറച്ചുവയ്ക്കുന്നതാണ് തലമുറകളായി ഈ ചൂഷണം തുടരാന്‍ പ്രേരകമാകുന്നതെന്നും അവര്‍ പറയുന്നു.