Web Desk

ന്യൂഡൽഹി

July 14, 2021, 10:52 pm

ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്ന് കരസേന

Janayugom Online

കിഴക്കൻ ലഡാക്കിൽ ചൈനീസ് സേനയുമായി ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ സൈന്യം. വാർത്ത കെട്ടിച്ചമച്ചതും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്നു കരസേന പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവച്ച പിന്മാറ്റ കരാർ പ്രകാരം സേനകൾ പിന്മാറിയ ഒരിടത്തേക്കും ഇരുസേനകളും തിരികെ കയറിയിട്ടില്ലെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ഗൽവാൻ താഴ്‌വരയുൾപ്പെടെ ഒരിടത്തും പുതുതായി ഒരു സംഘർഷവുമുണ്ടായിട്ടില്ല. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നിരന്തരമുള്ള പട്രോളിങ്ങും നടക്കുന്നു. ചൈനീസ് സേനയുടെ നീക്കങ്ങൾ സസൂക്ഷ്മം നീരീക്ഷിക്കുന്നുണ്ടെന്നും കരസേന അറിയിച്ചു. ദെംചോക്കിലടക്കം ചൈനീസ് സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം ഏതാനും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കരസേനയുടെ പ്രതികരണം. 

Eng­lish Sum­ma­ry : Indi­an army denies encounter with chi­na in ladakh

You may also like this video :