September 29, 2022 Thursday

Related news

September 25, 2022
August 28, 2022
August 15, 2022
July 30, 2022
July 24, 2022
July 11, 2022
June 22, 2022
June 15, 2022
March 21, 2022
March 10, 2022

ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായി

Janayugom Webdesk
ന്യൂഡല്‍ഹി:
September 5, 2020 9:57 pm

ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായി. വഴിതെറ്റിപ്പോയ സ്ത്രീയും പുരുഷനും അടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് സൈനികര്‍ രക്ഷപ്പെടുത്തിയത്. വടക്കന്‍ സിക്കിമിലെ 17,500 അടി മുകളിലുള്ള പ്രദേശത്താണ് സംഘം കുടുങ്ങിപ്പോയത്. വിശന്നുവലഞ്ഞ സംഘത്തിന് ഭക്ഷണവും തണുപ്പകറ്റാന്‍ കമ്പിളിയും നല്‍കിയാണ് സൈന്യം അവരെ തിരിച്ചയച്ചത്. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസായ പ്രദേശത്ത് ആളുകള്‍ കുടുങ്ങിയതായും ചൈനീസ് പൗരന്മാരാണ് ഇവരെന്ന് അറിഞ്ഞിരുന്നതായും സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അറിഞ്ഞുകൊണ്ടുതന്നെയാണ് അവരെ രക്ഷിച്ചതെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറ‍ഞ്ഞു.

സംഘത്തിന് മെഡിക്കല്‍ സഹായം എത്തിച്ചതായും ഭക്ഷണവും അടിയന്തര സഹായങ്ങളും നല്‍കിയതായും സൈനിക വക്താക്കള്‍ പറഞ്ഞു. വഴി തെറ്റിയ യാത്രികര്‍ക്ക് മടക്കയാത്രയ്ക്കുള്ള സഹായങ്ങളും സൈന്യം നല്‍കി. സഹായങ്ങള്‍ ചെയ്തു നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന് അകമഴിഞ്ഞ നന്ദി പറ‍ഞ്ഞാണ് മൂവര്‍ സംഘം മടങ്ങിയത്. ചൈനയുടെ ഭാഗത്തുനിന്നും അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കങ്ങൾ തുടരുമ്പോഴാണ് ഇന്ത്യ, ചൈനീസ് പൗരൻമാർക്ക് സഹായഹസ്തം നീട്ടിയതെന്നത് ശ്രദ്ധേമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: Indi­an Army for Chi­nese cit­i­zens As saviors

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.