ഏതു സാഹചര്യത്തേയും നേരിടാൻ പൂർണസജ്ജമെന്ന് സൈന്യം; ചെെനയ്ക്ക് മുന്നറിയിപ്പ്

Web Desk

ശ്രീനഗർ

Posted on September 16, 2020, 10:36 pm

കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്ത് ഏതു സാഹചര്യത്തേയും നേരിടാൻ സൈന്യം പൂർണസജ്ജമെന്ന് സൈ­നിക വക്താവ്. നവംബർ മാസത്തിനു ശേഷം 40 അടിയ്ക്കു മുകളിലാണ് ലഡാക്ക് പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാറുള്ളത്. ഇതുമൂലം താപനില മൈനസ് 30 ‑40 ഡിഗ്രിവരെ താഴുന്നത് സാധാരണ പ്രതിഭാസമാണ്. ശീതക്കാറ്റ് വീശുന്നത് സൈനികർക്ക് പ്രതികൂല സാഹചര്യമുണ്ടാക്കുകയും മഞ്ഞുവീഴ്ചമൂലം റോഡുകൾ അടയുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും ഏത് സാഹചര്യത്തേയും നേരിടാൻ ഇന്ത്യൻ സൈനികർ പരിചയസമ്പന്നരാണ്.

ലഡാക്കിലെ ദുഷ്കരമായ കാലാവസ്ഥയിൽ ഇന്ത്യൻ സൈന്യത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ചൈനീസ് മാധ്യമങ്ങളുടെ അജ്ഞതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും സൈനിക വക്താവ് പറഞ്ഞു. ശൈത്യകാലത്തേയ്ക്കു വേണ്ട താമസ സ്ഥലങ്ങൾ, ആഹാരം, ഗുണനിലവാരമുള്ള ആരോഗ്യ സേവനം, താപം നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ, പ്രത്യേക വസ്ത്രങ്ങൾ, ആയുധങ്ങൾ മുതലായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ ഇന്ത്യ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lishs sum­ma­ry; Indi­an Army is ready to face any sit­u­a­tion

You may also like this video: