ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നിരവധി കേസുകളിൽ പ്രതികളായ ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികൾ കൊല്ലപ്പെട്ട വിവരം ഡിജിപി ദിൽബാഗ് സിംഗാണ് അറിയിച്ചത്.
അതേസമയം, ബാരാമുള്ളയിൽ ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്ന ഹിസ്ബുൾ മുജാഹഹീൻ ഭീകരൻ കരസേനയുടെ പിടിയിലായിരുന്നു. 2020 ഇത് വരെ 25 ഭീകരർ 12 ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നും തീവ്രവാദികളെ സഹായിച്ച നാൽപ്പതോളം ആൾക്കാരെ പിടികൂടിയെന്നും ഔദ്യോഗിക വൃന്തങ്ങൾ അറിയിച്ചു.
English Summary: Indian army ki lled two ter rorist in Kashmir.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.