അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യന്‍ സേന ആറ് ഇടങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു

Web Desk

ന്യൂഡല്‍ഹി

Posted on September 21, 2020, 12:31 pm

സംഘര്‍ഷം തുടരുന്ന ഇന്ത്യ- ചെെന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ആറ് ഇടങ്ങളില്‍ ഇന്ത്യന്‍ സേന ആധിപത്യം ഉറപ്പിച്ചു. മൂന്നാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാക്കിയതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. എല്‍എസിക്ക് സമീപമുള്ള മലനിരകളാണ് ഇന്ത്യന്‍ സേന പൂര്‍ണ നിയന്ത്രണത്തിലാക്കിയത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഇരു സേനകളുടെയും സാന്നിധ്യം ഇല്ലായിരുന്നു. ഇതുവരെ ഇന്ത്യന്‍ സെെന്യം 20 തന്ത്രപ്രധാന മേഖലകളില്‍ മേല്‍കെെ നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യ‑ചെെന കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ആറാം വട്ട കൂടികാഴ്ച ഇന്ന് നടക്കും.

Eng­lish summary:Indian army occu­pied new place in india chi­na bor­der

You may also like this video: