June 26, 2022 Sunday

ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് വികസിപ്പിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥൻ

By Janayugom Webdesk
February 8, 2020

ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് വികസിപ്പിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥൻ. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചത്.

പൂണെയിലെ മിലിട്ടറി എൻജിനീയറിങ് കോളേജില്‍ നിന്നാണ് ഈ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. പത്ത് മീറ്റര്‍ അകലെ നിന്ന് എകെ 47 നില്‍ നിന്ന്‌ വെടിയുതിര്‍ത്താല്‍ പോലും അപകടം സംഭിവിക്കാതെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.

മേജര്‍ അനൂപ് മിശ്രയുടെ നേതൃത്വത്തില്‍ ‘സര്‍വത്ര’ എന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചിരുന്നു. ഇന്ത്യ — പാകിസ്താന്‍ അതിര്‍ത്തിയില്‍ പാക്ക് ആര്‍മി സ്‌നിപ്പര്‍മാരില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമത്തില്‍ നിന്ന് രക്ഷ നേടനായാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചത്.

Eng­lish sum­ma­ry: Indi­an army offi­cer devel­ops world’s first bul­let-proof helmet.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.