Web Desk

ശ്രീനഗര്‍

June 11, 2020, 1:10 pm

പാക് ഷെല്ലാക്രമണം; ഇന്ത്യൻ സൈനികന്‍ കൊല്ലപ്പെട്ടു

Janayugom Online

ജമ്മു കാശ്മീരിരിൽ വെടിനിർത്തൽ കരാർ ലംഘിച്ച്‌ പാകിസ്ഥാൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് കൊല്ലപ്പെട്ടു .ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ ആയ റായ്‌ സിംഗ് ആണ് കൊല്ലപ്പെട്ടത്.  രജൗരി ജില്ലയിലാണ് ആക്രമണം നടന്നത്. യാതൊരുവിധ പ്രകോപനവും ഇല്ലാതെ പാക് സേന നടത്തിയ വെടിവെയ്പ്പിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലും വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്