September 28, 2022 Wednesday

Related news

September 25, 2022
August 28, 2022
August 15, 2022
July 30, 2022
July 24, 2022
July 11, 2022
June 22, 2022
June 15, 2022
March 21, 2022
March 10, 2022

യുവാള്‍ക്ക് മൂന്ന് വര്‍ഷത്തെ പട്ടാള സര്‍വീസ്; നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ഇന്ത്യൻ സൈന്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2020 5:23 pm

രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം. ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും സൈനിക സേവനം നടത്താം.

കേന്ദ്രപൊലീസ് സേനയിൽനിന്നും അര്‍ധസൈനിക വിഭാഗത്തില്‍നിന്നും സൈന്യത്തിലേയ്ക്കു ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഏഴു വര്‍ഷമാണ് ഇവരുടെ കാലാവധി. കാലാവധിക്കു ശേഷം ഇവര്‍ക്കു മാതൃസ്ഥാപനങ്ങളിലേയ്ക്കു മടങ്ങിപ്പോകാം.

ഉന്നത സൈനിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല എന്നും ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നും സൈനിക വക്താവ് അറിയിച്ചു.

ഒരു ഓഫിസര്‍ 10 വര്‍ഷത്തിനുള്ളില്‍ വിരമിച്ചാല്‍ പരിശീലനം, ശമ്പളം, മറ്റ് ചിലവുകള്‍ എന്നിവയ്ക്കായി 5.12 കോടിയും 14 വര്‍ഷത്തിനു ശേഷം വിരമിച്ചാല്‍ 6.83 കോടിയുമാണ് സൈന്യത്തിന് ചെലവാകുന്നത്. അതേസമയം മൂന്നു വര്‍ഷത്തിനു ശേഷം വിരമിച്ചാല്‍ ഇത് 80–85 ലക്ഷത്തില്‍ ഒതുങ്ങുമെന്നാണു കണക്കുകൂട്ടല്‍.

ഇത്തരത്തില്‍ 1000 ജവാന്മാരെ തിരഞ്ഞെടുത്താല്‍ 11,000 കോടി ലാഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 22–23 വയസുള്ള സാധാരണ യുവാക്കളേക്കാള്‍ സൈനിക പരിശീലനം ലഭിച്ച 26–27 വയസു പ്രായമുള്ളവരെയാകും കോര്‍പ്പറേറ്റ് ലോകം ഉള്‍പ്പെടെ പരിഗണിക്കുക. അതിര്‍ത്തിയിലും മുന്‍നിരയിലും ജോലിക്കു നിയോഗിക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.