കോവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ സൈന്യം. കര‑വ്യോമ‑നാവിക സേനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്കായി ഇന്ന് ആദരമർപ്പിക്കുക.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കര‑വ്യോമ‑നാവിക സേന തലവൻമാർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തും. വിമാനങ്ങളിൽ നിന്നും ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വിതറും. വൈകുന്നേരം തീരപ്രദേശങ്ങളിൽ യുദ്ധകപ്പലുകൾ വിന്യസിച്ച് ലൈറ്റുകൾ തെളിയിക്കും. നാവിക സേനയുടെ ഹെലികോപ്റ്റുകളിൽ നിന്നും ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തും. കഴിഞ്ഞയാഴ്ച യുഎസ് ആർമിയും നാവികസേനയും ചേർന്ന് ഇത്തരത്തിലുള്ള ഫ്ളൈ പാസ്റ്റ് നടത്തിയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.