December 2, 2022 Friday

Related news

October 6, 2022
September 27, 2022
September 25, 2022
September 13, 2022
September 11, 2022
September 9, 2022
September 9, 2022
September 8, 2022
September 8, 2022
September 8, 2022

പതിനേഴായിരത്തിലധികം സദ്യ വിളമ്പിക്കൊണ്ട് ഓണാഘോഷ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ

Janayugom Webdesk
ഷാർജ
September 27, 2022 8:44 am

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നടക്കാതിരുന്ന ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷം ആവണിത്തുമ്പി-2022 എന്ന പേരിൽ ഷാർജ എക്സ്പോ സെന്ററിൽ വിപുലമായി ആഘോഷിച്ചു. വർണ്ണാഭമായ ഘോഷയാത്രയോടുകൂടി യാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത് ഘോഷയാത്രയിൽ താലപ്പൊലി, പുലികളി, ബാൻഡ് മേളം, ചെണ്ടമേളം, ആന എഴുന്നള്ളത്ത്, മുത്തുക്കുട, കളരിപയറ്റ്, തുടങ്ങിയ നാടൻ കലാരൂപങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീമിന്റെ അധ്യക്ഷതയിൽ കൂടിയ ഉത്ഘാടന യോഗത്തിൽ എന്നും പ്രവാസികൾക്ക് തുണയായി നിൽക്കുന്ന മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എവിടെ നാലു മലയാളികൾ ചേരുന്നുവോ അവിടെ സംഘടനകൾ ഉണ്ടാകുന്നു ആ സംഘടനകൾ ചേർന്ന് ഈ ഓണക്കാലത്ത് ഓണം ആഘോഷിക്കുന്നു എന്റെ അറിവിൽ പ്രവാസ ഭൂമിയിലെ ഏറ്റവും ശക്തമായ സംഘടന ഇന്ത്യൻ അസോസിയേഷൻ ഷാർജയാണ് എന്ന് എനിക്ക് പറയാതിരിക്കുവാൻ കഴിയില്ല എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രിയും എംഎൽഎയും ആയ ഡോ എം കെ മുനീർ, ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ, അസോസിയേഷന്റെ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ദുബായ് ഇന്ത്യൻ കോണ്‍സല്‍ ഉത്തം ചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ ടിവി സ്വാഗതവും ഖജാൻജി ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് മാത്യു ജോൺ , ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയിൻ ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ റ്റി നായർ, എ കെ ജബ്ബാർ, സാം വർഗീസ്, പ്രദീഷ് ചിതറ, എം ഹരിലാൽ, അബ്ദു മനാഫ്, അബ്ദുൽ മനാഫ്, കെ സുനിൽരാജ്, കബീർ ചാന്നാങ്കര തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുവാനായി യു എ ഇ യിൽ എത്തിയ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

കൂടുതലും മലയാളികൾ ആയിരുന്നു എങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, അതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി പതിനേഴായിരത്തിലധികം പേരാണ് ഓണസദ്യ കഴിച്ചത്. ഒരേസമയം നാലായിരം പേർക്ക് ഒരുമിച്ച് സദ്യ കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു യുഎഇയിലെ പതിനഞ്ചോളം ഹോട്ടലുകളാണ് ഭക്ഷണം ക്രമീകരിച്ചത്. പരമ്പരാഗതമായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഓണച്ചന്ത, അസോസിയേഷന്റെ കീഴിലുള്ള സ്പെഷ്യൽ നീഡ് സ്കൂൾ ആയ അൽ ഇബ്തി സാമയിലെ കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽപനയ്ക്കായുള്ള സ്റ്റാൾ, ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ടായിരുന്നു.


ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ, തിരുവാതിര, തെയ്യം, നൃത്തശില്പങ്ങൾ, ഒപ്പന, മാർഗം കളി, സംഘനൃത്തം തുടങ്ങിയ കലാപരിപാടികൾക്കു പുറമേ മൃദുല വാര്യർ, അൻവർ സാദത്ത്, ശ്രീനാഥ്, അനഘ അജയ് തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പബ്ലിക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ ഓണം സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. യു എ ഇയിലെ ഇരുപതോളം ടീമുകൾ പങ്കെടുത്ത പൂക്കളമത്സരം ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. ഐ എസ് സി അജ്മാൻ , ഫ്ലോറൽ ഫ്രണ്ട്സ്, ഓർമ്മക്കൂട്ടം എന്നീ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു. വിജയി കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും മലയാള ചലചിത്ര താരം ജ്യോതി കൃഷ്ണ വിതരണം ചെയ്തു.

Eng­lish Summary:Indian Asso­ci­a­tion Shar­jah Onam cel­e­bra­tion by serv­ing over 17,000 Sadya
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.