പന്നിയറച്ചി കഴിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം

Web Desk
Posted on March 28, 2019, 8:19 pm

പന്നിയിറച്ചി കഴിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം. നന്നായി വേവിക്കാത്തതിനെ തുടര്‍ന്ന് പന്നിയിലെ പുഴുക്കള്‍ തലച്ചോറില്‍ കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചത്. മരിച്ചയാള്‍ ഇന്ത്യന്‍ വംശജനാണ്.

ഒരാഴ്ചയായി തലയുടെ ഇടതുവശത്തായി കടുത്തവേദന അനുഭവപ്പെടുകയും ഇതേതുടര്‍ന്ന്, അടുത്തുള്ള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തലച്ചോറിനുള്ളിലെ പ്രശ്നം പരിശോധിക്കാനായി സ്കാനിങ്ങിന് യുവാവിനെ വിധേയനാക്കുകയും ഇടയ്ക്കുവെച്ച് യുവാവ് ബോധരഹിതനാകുകയും ചെയ്തു.

സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തലച്ചോറിലേക്കുള്ള ഞരമ്പുകളില്‍ പുഴു മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടെത്തിയത്. നൂറോളം മുട്ടകളാണ് സ്‌കാനിങ്ങില്‍ കണ്ടത്. തലച്ചോറിലേക്കുള്ള കോശങ്ങള്‍ ഇവ തിന്നുതുടങ്ങിയതിനാലാണ് യുവാവിന് അതികഠിനമായ വേദന തോന്നിയത്. ഇയാളുടെ ഇടതുകണ്ണിലേക്കും പുഴു വ്യാപിച്ചത് മൂലം ചുവന്ന നിറത്തിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി നോക്കിയെങ്കിലും സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുവാവ് പന്നിയിറച്ചി കഴിച്ചവിവരം മാതാപിതാക്കള്‍ തന്നെയാണ് ഡോക്ടറെ അറിയിച്ചത്. പന്നിയിറച്ചി കഴിച്ച് ന്യൂസിലന്‍ഡിലുള്ള മലയാളി കുടുംബം അബോധാവസ്ഥയിലായത് ഏതാനും വര്‍ഷം മുമ്പായിരുന്നു.