ലോക്ക് ഡൗൺ ലംഘിച്ച് ഇന്ത്യൻ കോഫി ഹൗസ് തുറന്ന് പ്രവർത്തിച്ചു: മാനേജർക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു

Web Desk

കോഴിക്കോട്

Posted on May 22, 2020, 7:50 pm

ഇന്ത്യൻ കോഫി ഹൗസ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന് പ്രവർത്തിച്ചതിനെതിരെ നടപടി. കോർപ്പറേഷന് സമീപം പ്രവർത്തിക്കുന്ന കോഫി ഹൗസാണ് ആളുകളെ കയറ്റി ഭക്ഷണം വിളമ്പിയത്. ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കരുതെന്ന് സർക്കാരിന്റെ കർശന നിർദേശം ഉള്ളപ്പോഴാണ് നിരവധി പേർക്ക് ഹോട്ടലിനുള്ളിൽ ഭക്ഷണം വിളമ്പിയത്. സംഭവത്തിൽ കോഫി ഹൗസ് മാനേജരടക്കം അഞ്ച് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മൂന്ന് ദിവസമായി കോഫി ഹൗസ് ഇത്തരത്തിൽ ഭക്ഷണം നൽകുന്നുണ്ട്. ഹോട്ടലിന്റെ പിൻവശത്തേക്കുള്ള ഭാഗത്തായിരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലം ഒരുക്കിയത്. എന്നാൽ ഇന്ന് ആളുകൾ കൂടിയതോടെ സാധാരണ നിലയിൽ തന്നെ ഭക്ഷണം വിളമ്പുകയായിരുന്നു. ഹോട്ടലിന്റെ പിറകിലുള്ള വാതിലൂടെയാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചത്. സംഭവം വാർത്തയായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ആളുകളുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി എടുക്കുകയും, തുടർന്ന് ഹോട്ടൽ അടപ്പിക്കുകയുമായിരുന്നു. ഹോട്ടൽ അധികൃതർക്കെതിരെയും ഭക്ഷണം കഴിക്കാനെത്തിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോട്ടലിനെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.

Eng­lish Sum­ma­ry:Indi­an Cof­fee House Opens By Break­ing Down Lockdown

You may also like this video: