കലയും കഴിവും ശാസ്ത്രവും അറിവും കോര്‍ത്തിണക്കി മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ കോളജ് മള്‍ട്ടി ഫെസ്റ്റ് വിദ്യുത് സംഘടിപ്പിക്കുന്നു. അമൃതവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വിദ്യുത് ഫെസ്റ്റ് ജനുവരി മുപ്പതുമുതല്‍ ഫെബ്രുവരി ഒന്നുവരെ കൊല്ലം അമൃത വിശ്വപീഠത്തില്‍ നടക്കും.മനുഷ്യനും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുമിക്കുന്ന ഭൂമിയില്‍ നമുക്കായ് ഒരു നല്ലിടം എന്ന ആശയം മുന്‍നിര്‍ത്തി ഹീല്‍ ദ വേള്‍ഡ് എന്ന ആപ്തവാക്യവുമായാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തമാണ് വിദ്യുതിന്റെ പ്രത്യേകത.2012 ല്‍ തുടക്കം കുറിച്ച വിദ്യുതിന്റെ ഒമ്പതാമത്തെ പതിപ്പാണ് ഇത്തവ ഒരുങ്ങുന്നത്.ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാര്‍ഥികളുടെ മികച്ച കണ്ടുപിടുത്തങ്ങളായിരിക്കും മേളയില്‍ അവതരിപ്പിക്കുക. വിവിധതരം കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.ഭാരതത്തിനകത്തും പുറത്തുമുള്ള കലാ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍ വിദ്യുതില്‍ പ്രഭാഷണങ്ങള്‍ നടത്തും. ടെലി മെഡിസിന്‍ രംഗത്ത് അമൃത ആശുപത്രി മികച്ച നേട്ടം കൈവരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അത്യാധുനിക ചികിത്സാരീതികളായ എന്‍ഡോസ് കോപ്പി, ലേസര്‍ ചികിത്സ, എക്കോ എന്നിവയിലടക്കം ടെലിമെഡിസിന്‍ ചികിത്സാരീതി ആദ്യമായികൊണ്ടുവന്നത് അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.ടെലി മെഡിസിന്‍ ഓഫ് ഇന്ത്യയുടെ കേരളഘടകം പ്രസിഡന്റായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടറും ഡീനുമായ ഡോ.പ്രേം നായര്‍ തെരഞ്ഞെടുക്കപ്പെട്ടതായും അവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബാലകൃഷ്ണ ശങ്കര്‍, ഡോ.ബിജോയ്, ഡോ.മഹേഷ് കപ്പനായില്‍,ഡോ.ഗോപാല്‍ പിള്ള എന്നിവര്‍ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.