ഇന്‍:കൊളാബ് — സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കൂടുതല്‍ സുരക്ഷിതമായ സോഷ്യല്‍ മീഡിയ ആപ്പുമായി ഇന്ത്യന്‍ കമ്പനി

Web Desk

കൊച്ചി

Posted on August 28, 2020, 7:31 pm

ഡേറ്റാ സെന്റര്‍, ക്ലൗഡ് സേവന കമ്പനിയായ എന്‍എക്‌സ്റ്റ്‌ജെന്റെ ബി2സി സ്ഥാപനമായ മള്‍ട്ടി വേഴ്‌സ് ടെക്‌നോളജീസ് ബഹുമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനുളള്ള ആപ്പ് ഇന്‍:കൊളാബ് വിപണിയിലിറക്കി. ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമാണ് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിന്റേതെന്ന് മള്‍ട്ടിവേഴ്‌സിന്റെ എംഡിയും നെക്‌സ്റ്റ്‌ജെന്‍ എംഡിയും സിഇഒയുമായ എ എസ് രാജഗോപാല്‍ പറഞ്ഞു.

വികേന്ദ്രീകൃത ക്ലൗഡ് വോള്‍ട്ടില്‍ സുരക്ഷിതമായ ഡേറ്റാ സ്‌റ്റോറേജിനുള്ള 5ജിബി സൗജന്യ സ്‌പേസ്, പൊതുആപ്പിനു കീഴില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൈക്രോആപ്പുകള്‍ രൂപികരിക്കാനുള്ള സൗകര്യം, ഒരു സ്ഥാപനത്തിന്റെ ജീവനക്കാര്‍ക്ക് സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാവുന്ന ഇന്‍ഫിനിറ്റ്‌വോള്‍ട്ട്, ഉള്ളടക്കത്തിന്റെ സാധുത പരിശോധിക്കുന്നതിനുള്ള എഐ-അധിഷ്ഠിത അല്‍ഗോരിതങ്ങള്‍ തുടങ്ങിയവയാണ് ഇന്‍:കൊളാബിന്റെ പ്രധാന സവിശേഷതകള്‍.

ഒരു അക്കൗണ്ടിനു കീഴില്‍ പൊതുവായും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ഉദ്ദേശിച്ചുള്ള വ്യത്യസ്ത പെഴ്‌സൊണകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്. പ്രാദേശിക ബിസിനസ്സുകളെ ഉദ്ദേശിച്ചുള്ള ലൈവ്-ലോക്കല്‍ എന്ന സേവനവും ആപ്പിന്റെ ഭാഗമാണ്. വ്യത്യസ്ത തരം സോഷ്യല്‍ മീഡിയാ ആപ്പുകളുടെ സേവനങ്ങള്‍ ഒരുമിപ്പിക്കുന്നതും ഒരു ടെക്ഭീമന്‍ വികസിപ്പിച്ചെടുത്തതുമായതിനാല്‍ വിവിധ ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വന്‍വളര്‍ച്ചാ സാധ്യതയാണ് ഇന്‍:കൊളാബിന് കമ്പനി പ്രതീക്ഷിക്കുന്നത്.

കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ വീട്ടിലിരിയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവുന്നതും ആപ്പിന് ഗുണമാകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ https://play.google.com/store/apps/details?id=com.multiverse.incollab എന്ന ലിങ്കില്‍ നിന്നും ആപ്പ്ള്‍ ഫോണുകളില്‍ https://apps.apple.com/in/app/in-collab/id1525364007 ലിങ്കില്‍ നിന്നും ഇന്‍:കൊളാബ് ഡൗണ്‍ലോഡ് ചെയ്യാം.

ENGLISH SUMMARY:Indian com­pa­ny launch­es secure social media app
You may also like this video