ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം ജൂൺ 8‑ന് ലക്നൗവിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടക്കും. ഉത്തർപ്രദേശിലെ മച്ലിഷഹർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം പ്രിയ സരോജ്(25) ആണ് വധു. ഇന്ത്യൻ ടി20 ടീമിൽ ഫിനിഷർ റോളിൽ തിളങ്ങിയ റിങ്കു സിംഗ് 2023ലെ ഐപിഎല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് അടക്കം 31 റൺസടിച്ച് ടീമിന് ജയം സമ്മാനിച്ചതോടെയാണ് ശ്രദ്ധേയനായത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ടിയിരിക്കെയാണ് ഈ തകർപ്പൻ പ്രകടനം നടത്തിയത്. 55 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീം നിലനിർത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപയ്ക്കാണ് നിലനിർത്തിയത്.
സമാജ്‌വാദി പാർട്ടിയുടെ ഉത്തർപ്രദേശിലെ മുതിർന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎൽഎയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.