ഇന്ത്യക്കാരന്‍ വിമാനത്തില്‍ മരിച്ചു, വിമാനം അടിയന്തരമായി അബുദാബിയില്‍ ഇറക്കി

Web Desk
Posted on May 15, 2019, 4:27 pm

ഇന്ത്യക്കാരന്‍ വിമാനത്തില്‍ മരിച്ചു. വിമാനം അടിയന്തരമായി അബുദാബിയില്‍ ഇറക്കി.മിലാനിലേക്കുള്ള അലിറ്റാലിയ വിമാനത്തിലാണ് 52വയസുള്ള ആള്‍മരിച്ചത്.ഇറ്റലിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശി കൈലാസ് ചന്ദ്ര സൈനിയാണ് മരിച്ചത്. മകന്‍ ഹീരാലാല്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ നടപടിസ്വീകരിച്ചു.