ഐക്യ രാഷ്ട്രസഭയിൽ ഇന്ത്യക്ക് സുപ്രധാന വിജയം. യുഎൻ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ നയതന്ത്രജ്ഞ വിദിഷ മൈത്ര തെരഞ്ഞെടുക്കപ്പെട്ടു.
യുഎൻ പൊതുസഭയുടെ അനുബന്ധ സ്ഥാപനമായ അഡ്വൈസറി കമ്മിറ്റി ഓണ്‍ അഡ്മിനിസ്ട്രേറ്റീവ് ആന്റ് ബജറ്ററി ക്വസ്റ്റ്യൻസി (എസിഎബിക്യു) ന്റെ സമിതിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംദൗത്യത്തിലെ ഫസ്റ്റ് സെക്രട്ടറിയാണ് മൈത്ര. 193 അംഗ പൊതുസഭയാണ് ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 126 വോട്ടുകളാണ് വിദിഷയ്ക്ക് ലഭിച്ചത്. ഭൂമിശാസ്ത്രപരമായ പ്രതിനിധ്യം, വ്യക്തിഗത യോഗ്യത, പരിചയ സമ്പത്ത് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
English summary; Indian Diplomat on UN Advisory Board
You may also like this video;