ഫോട്ടോഗ്രാഫർ ശ്രീജിത്ത് പിള്ള കൊമ്പൻ മൂങ്ങയെ കണ്ടെത്തിയ വഴി, ചിത്രങ്ങൾ കാണാം

Web Desk
Posted on January 14, 2020, 1:18 pm

ചുവന്ന കണ്ണുകൾ,തലയിൽ കൊഞ്ചുപോലുള്ള തൂവൽ ആകൃതി, ഫോട്ടോഗ്രാഫറിന്റെ കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ച. തമിഴ്നാട്ടിലെ പ്രശസ്ത പക്ഷി സങ്കേതമായ കുന്തൻകുളത്ത് നിന്നാണ് ഫോട്ടോഗ്രാഫറായ ശ്രീജിത്ത് പിള്ള വ്യത്യസ്തമായ കൊമ്പന്‍ മൂങ്ങയെ തന്റെ ക്യാമറ കണ്ണിലൂടെ പകർത്തി എടുത്തത്.

തടാകങ്ങളും തണ്ണീര്‍ തടങ്ങളും കുറ്റിക്കാടുകളും ഹരിത ശോഭയുള്ള നോക്കെത്താത്ത കാഴ്ചകളാണ് ഇവിടെ. പക്ഷികളുടെ ഒരു പ്രവഞ്ചം കൂടിയാണ് ഈ ഗ്രാമാന്തരീക്ഷം.

 

ഇവിടുത്ത മുങ്ങയ്ക്ക് ചില സവിശേഷതകളുണ്ട്. പാറക്കെട്ടുകളിലാണ് പകൽ സമയം വിശ്രമം. രാത്രിയിൽ ഇരതേടിയിറങ്ങും. പരിസരവുമായി ഇണങ്ങിച്ചേര്‍ന്ന വിധത്തിലായിരിക്കും ഇവയുടെ നിറവും രൂപവും. അതുകൊണ്ട് തന്നെ ഇവയെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. മൂങ്ങയെത്തേടി പാറക്കെട്ടുകള്‍ പലതും കാല്‍നടയായി പിന്നിട്ടു.

 

രണ്ട് പാറമലകള്‍ മുഴുവനും അരിച്ചു പെറുക്കിയിട്ടും മൂങ്ങയെ കണ്ടില്ല. അവസാനം തിരച്ചിലിന് ഫലം കണ്ടു. ഒട്ടും നിനച്ചിരിക്കാതെ പനയിൽ മൂങ്ങ പ്രത്യക്ഷപെട്ടു. പിന്നെ ഒട്ടും വൈകിച്ചില്ല. ഉടനെ ക്യാമറ കണ്ണിൽ ആ ദൃശ്യം പകർത്തി. ക്ഷമയോടെ മൂങ്ങ ഫോട്ടോയ്ക്ക് പോസ് ചെയ്തു തന്നു. ഫോട്ടോഗ്രാഫറിന്റെ മനസ്സിനും ക്യാമറ കണ്ണിനും കുളിർമയേകുന്ന കാഴ്ച.

Eng­lish sum­ma­ry: Indi­an eagle owl pho­tos

YOU MAY ALSO LIKE THIS VIDEO