ന്യൂഡൽഹി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലായെന്നും വലിയ മാന്ദ്യമാണെന്ന വെളിപ്പെടുത്തലുമായി മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രമണ്യൻ. ഐഎംഎഫിന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് കൂടുതൽ സ്ഥിതികരണവുമായി അരവിന്ദ് രംഗത്ത് വന്നത്. ഇപ്പോൾ ഇന്ത്യ അഭിമുഖികരിക്കുന്നത് സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമെന്നും അരവിന്ദ് കൂട്ടി ചേർത്തു. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കുന്നത് . 2000–2002 കാലഘട്ടത്തിലെ മാന്ദ്യകാലത്ത് ഈ സൂചകകങ്ങൾ എല്ലാം പോസിറ്റീവ് ആയിരുന്നു. എന്നാൽ, ഇന്ന് ഈ നിരക്കുകൾ എല്ലാം താഴ്‌ന്ന നിലയിലാണ്. 2011 നും 2016 നും ഇടയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി ഈ വര്‍ഷം ആദ്യം അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ഇത്രയും രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിനെയെല്ലാം കേന്ദ്ര സർക്കാർ നിഷേദിക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ ഇതുവരെയും ഈ കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടുകള്‍.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.