സാമ്പത്തിക രംഗം വൻ തിരിച്ചടി നേരിടും: റിപ്പോര്‍ട്ട്

Web Desk

ന്യൂഡല്‍ഹി

Posted on September 02, 2020, 4:41 pm

സാമ്പത്തിക രംഗത്ത് നടപ്പു വര്‍ഷം വലിയ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം ഇടിവ് സംഭവിക്കുമെന്നാണ് എസ്ബിഐ നല്‍കുന്ന മുന്നറിയിപ്പ്. എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ വളര്‍ച്ചയില്‍ പത്ത് ശതമാനത്തിലധികം ഇടിവുണ്ടാകും. അടുത്ത മൂന്ന് പാദത്തിലും നെഗറ്റീവ് വളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കണ്ടതുപോലെ അടുത്ത പാദങ്ങളിലും വളര്‍ച്ച നിരക്ക് കുത്തനെ ഇടിയും. കാര്‍ഷിക മേഖലയില്‍ മാത്രമാണ് ആദ്യപാദത്തില്‍ നേരിയ വളര്‍ച്ച കണ്ടത്. എസ്ബിഐയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം അടുത്ത പാദങ്ങളില്‍ കാര്‍ഷിക രംഗത്തുണ്ടായ നേരിയ വളര്‍ച്ച പോലും പ്രതീക്ഷിക്കണ്ട.

ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തില്‍ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായം ഒഴികെയുളള ബാക്കിയെല്ലാ മേഖലകളിലും ഇപ്പോള്‍ വായ്പകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നും എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY: INDIAN ECONOMY FACES HUGE SET BACK