Thursday
21 Feb 2019

സാമ്പത്തിക മേഖല സുദൃഡമായ പാതയില്‍ : ഐ.എം.എഫ്

By: Web Desk | Sunday 15 October 2017 3:29 PM IST

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല സുദൃഡമായ പാതയില്‍ തന്നെയാണെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ് ) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലാഗ്രേഡ് പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുറയുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷത്തില്‍ ഞങ്ങള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി സാമ്പത്തിക രംഗം ശരിയായ പാതയില്‍ തന്നെ പോവുമെന്നും ലാഗ്രേഡ് പറഞ്ഞു. അടുത്തിടെ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയും നോട്ട് നിരോധനവും രാജ്യത്ത് താത്കാലിക സാമ്ബത്തിക പ്രതിസന്ധിക്കിടയാക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്നു 0.5% കുറയുമെന്നു അന്താരാഷ്ട്ര നാണ്യനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം 6.7% വളര്‍ച്ചയാണു പ്രതീക്ഷ. ഇന്ത്യ 7.2% വളര്‍ച്ചനിരക്കു നേടുമെന്നായിരുന്നു മുന്‍വിലയിരുത്തല്‍.