September 29, 2022 Thursday

കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിർത്തി

Janayugom Webdesk
ലണ്ടൻ
January 6, 2021 8:37 pm

കോവിഡ് വ്യാപനത്തെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

രാജ്യത്തെ വൈറസ് വ്യാപന സാഹചര്യത്തെ തുടർന്നുളള മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് വകഭേദം യുകെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുളള വിവിധ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY: Indi­an Embassy Sus­pends All Con­sular Ser­vices In UK

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.