ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം പി.കെ. ബാനര്‍ജി(83) വിടവാങ്ങി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. ഫെബ്രുവരി ആറു മുതല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിന്റഎ സഹായത്തോടെയാണ് ഇത്രയും നാൾ ജീവൻ നിലനിർത്തിയത്. 1936 ജൂണ്‍ 23ന് ബംഗാളിലെ ജല്പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്നാപുരിയിലാണ് ബാനര്‍ജി ജനിച്ചത്. കുടുംബം പിന്നീട് ജംഷഡ്പൂരിലേക്ക് താമസം മാറ്റി. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു.
ഇന്ത്യന്‍ ദേശീയ ടീമിനായി 84 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞു, കളത്തില്‍ ഇറങ്ങിയ ബാനര്‍ജി 65 രാജ്യന്തരഗോളുകള് സ്വന്തമാക്കിയിട്ടുണ്ട്. 1956 മെല്‍ബണ്‍ ഒളിംപിക്സില്‍ നാലാം സ്ഥാനത്തെത്തിയ ടീമില്‍ അംഗമായിരുന്നു. 1960 റോം ഒളിംപിക്സില്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി വഹിച്ചു. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും ബാനര്‍ജിയായിരുന്നു. 1962‑ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2–1ന് ജയിച്ച മത്സരത്തില്‍ ടീമിനായി പതിനേഴാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കിയിരുന്നു. . 1956‑ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്കായി പോരാടി,ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കളിയിലെ മുഖ്യ പങ്ക് ബാനര്‍ജിക്കായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി ബാനര്‍ജിയെ ഫിഫ തിരഞ്ഞെടുത്തിരുന്നു. പോള, പൂര്‍ണ എന്നിവരാണ് മക്കൾ.
English Summary: Indian football legend pk banargee dies
You may also like this video