Janayugom Online
suicide- janayugam

ട്രോളുകളില്‍ മനംനൊന്ത പെണ്‍കുട്ടി ലൈവില്‍ വന്ന് ആത്മഹത്യക്ക് ശ്രമിച്ചു

Web Desk
Posted on December 22, 2018, 8:13 pm

ഷാര്‍ജ: ട്രോളുകളില്‍ മനംനൊന്ത ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ഷാര്‍ജയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്യാനായിരുന്നു 20 കാരിയുടെ പദ്ധതി. എന്നാല്‍ പൊലീസിന്‍റെ കൃത്യസമയത്തെ ഇടപെടലാണ് ഇത് ഒഴിവാക്കിയത്.

തന്‍റെ ഫോട്ടോ വെച്ചുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ചെയ്യുമെന്നുള്ള പെണ്‍കുട്ടിയുടെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ വഴി ദുബായ് സൈബര്‍ പൊലീസിന് ലഭിച്ചു. ഇതേതുടര്‍ന്ന് ഈ സന്ദേശം ഉടനടി ഷാര്‍ജ പോലീസിന് കൈമാറുകയും പെണ്‍കുട്ടിയുടെ ഫ്‌ളാറ്റിലെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.

ഷാര്‍ജ അല്‍ നഹ്ദയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പേരും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.