Web Desk

കൊച്ചി

June 16, 2020, 6:59 pm

ഇന്ത്യന്‍ സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ എംസിഎക്‌സ് വിതരണത്തിനെത്തിക്കും

Janayugom Online

കൊച്ചി- ഇന്ത്യന്‍ സംസ്‌കരണ ശാലകളില്‍ നിന്നുള്ള സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ വിതരണത്തിനായി സ്വീകരിക്കാന്‍   രാജ്യത്തെ ഏറ്റവും വലിയ വിവിധോല്‍പന്ന വിനിമയ കേന്ദ്രമായ എം സി എക്‌സ് തീരുമാനിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അന്തിമ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇതു പ്രാവര്‍ത്തികമാക്കുക. ലണ്ടനില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഉള്ള സ്വര്‍ണ്ണ, വെള്ളിക്കട്ടികളാണ് ഇപ്പോള്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ കൂടുതല്‍ ആവശ്യക്കാര്‍ക്ക് യഥാസമയം ഇവ എത്തിക്കാന്‍ കഴിയും.

ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്റേയും എമിറേറ്റ്‌സ് ഗോള്‍ഡ് ബാര്‍സിന്റേയും നിശ്ചിത നിലവാര അളവുകോലുകള്‍ക്കനുസൃതമായി ക്രമ നമ്പറോടു കൂടിയ സ്വര്‍ണ്ണ, വെള്ളിക്കട്ടികളായിരിക്കും  ഇങ്ങനെ വിതരണം ചെയ്യുകയെന്ന് എംസിഎക്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരി 23 നു തന്നെ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ സംസ്‌കരണ ശാലകള്‍ക്ക് എംസിഎക്‌സ് എഴുതിയിരുന്നു. എസിഎക്‌സിന്റെ ഉല്‍പന്ന വിതരണ പട്ടികയില്‍ ഇടം പിടിക്കുന്നതോടെ ബാങ്ക് ഗാരണ്ടി, സ്ഥിര നിക്ഷേപം, ആള്‍ ജാമ്യം തുടങ്ങി രേഖകള്‍ സ്്ഥാപനങ്ങള്‍ സമര്‍പ്പിക്കണം. രാജ്യത്തെ ഉല്‍പന്ന ഓഹരി ഇടപാടുകളില്‍ 93.40 ശതമാനവും എംസിഎക്‌സ് മുഖേനയാണു നടക്കുന്നത്. ഇപ്പോള്‍ സ്വര്‍ണ്ണ ഓഹരികളില്‍ 99.01 ശതമാനവും വെള്ളി ഓഹരികളില്‍ 99.07  ശതമാനവും എംസിഎക്‌സ് മുഖേന വിനിമയം ചെയ്യപ്പെടുന്നുണ്ട്.

ENGLISH SUMMARY: Indi­an gold and sil­ver pieces will be deliv­ered to MCX

YOU MAY ALSO LIKE THIS VIDEO