ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഏഴാം സ്വര്‍ണം നേടി ഇന്ത്യ

Web Desk
Posted on August 25, 2018, 10:52 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനമായ ഇന്ന് ഏഴാം സ്വര്‍ണം നേടി ഇന്ത്യ. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി ഏഴാം സ്വര്‍ണം നേടിയത്. ഇതോടെ, ഓം പ്രകാശ് കരാനയുടെ പേരിലുള്ള ദേശീയ റെക്കോര്‍ഡി (20.69 മീറ്റര്‍) നെ പിന്തള്ളി 20.75 എന്ന പുതിയ റെക്കോര്‍ഡ് തേജീന്ദര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.