രാജ്യത്തെ സിവിൽ ജഡ്ജ്, ജൂഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികകളിൽ നിയമനം ലഭിക്കുന്നവർക്ക് വേണ്ടത്ര അനുഭവ പരിജ്ഞാനം ഇല്ലാത്തവരാണെന്ന് റിപ്പോർട്ട്. വിധി സെന്റർ ഫോർ ലീഗൽ പോളിസി തയ്യാറാക്കിയ സ്കൂളിങ് ദി ജഡ്ജസ് എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കൂടാതെ അഭിഭാഷകർ എന്ന നിലയിലും ഇവർക്ക് വേണ്ടത്ര അനുഭവങ്ങളില്ല. ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ജഡ്ജിമാരുടെ ശരാശരി പ്രായം ഏറെ കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെ പ്രായം 26–27 വയസാണ്. കേരളത്തിൽ ഇത് 33 വയസുമാണ്. ഇംഗ്ലണ്ടിൽ ജഡ്ജിമാരുടെ ശരാശരി പ്രായം 58.8 വയസാണ്. ബ്രിട്ടനിൽ ആകെയുള്ള 15,000 മജിസ്ട്രേറ്റുമാരിൽ ഒരു ശതമാനം മാത്രമാണ് 30 വയസിൽ താഴെയുള്ളത്. സിവിൽ ജഡ്ജ് തസ്തികയിൽ അപേക്ഷിക്കുന്നതിന് അഭിഭാഷകനായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വെണമെന്നായിരുന്നു ചട്ടം. എന്നാൽ ഇത് സുപ്രീം കോടതി 2002ൽ റദ്ദാക്കി. ഇതേ തുടർന്നാണ് നിയമ ബിരുദം പൂർത്തിയാക്കിയ ഉടനെ മജിസ്ട്രേറ്റ് തസ്തികയിൽ അപേക്ഷ നൽകുന്നു. കൂടാതെ പുതുതായി നിയമനം ലഭിക്കുന്ന ജുഡീഷ്യൽ ഓഫീസർമാർക്ക് വേണ്ടത്ര പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇപ്പോഴില്ലെന്നും വിധിയുടെ റിപ്പോർട്ടിൽ പറയുന്നു.
English summary: Indian judges have less practical experience
YOU MAY ALSO LIKE THIS VIDEO