ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വിലകുറയും

Web Desk
Posted on December 01, 2018, 9:22 pm

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വിലകുറയും. എക്‌സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുമാറ്റിയതിനെ തുടര്‍ന്നാണിത്. പുതിയ നിരക്ക് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രളയ ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എക്‌സൈസ് തീരുവ കൂട്ടിയത്.  നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. ഇത്  എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്.