Janayugom Online
Pooja bhatt

ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രായമാകുന്നില്ലെന്ന് പൂജാഭട്ട്

Web Desk
Posted on January 13, 2019, 11:27 am

മുംബൈ: ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രായമാകുന്നില്ലെന്ന് ബോളിവുഡ് സിനിമയുടെ ഒരുകാലത്തെ ഹരമായിരുന്ന പൂജാഭട്ട്. ഇരട്ടിയിലധികം പ്രായമുള്ള പുരുഷന്മാര്‍പോലും അഭിനയം തുടരുമ്പോള്‍ പല സ്ത്രീകളും അഭിനയരംഗത്ത്‌നിന്നും വിടവാങ്ങുകയാണെന്നും പൂജാഭട്ട് വ്യക്തമാക്കി.
സടക്ക് 2 വിലൂടെ സിനിമാരംഗത്ത് സജീവമാകുന്ന പൂജ, 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ നിന്നും താത്കാലികമായി വിടവാങ്ങിയിരുന്നു.
താന്‍ സിനിമാ മേഖലയില്‍ നിന്ന് യാത്രപറഞ്ഞ് പോയപ്പോഴും പുരുഷന്മാര്‍ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും പൂജ വ്യക്തമാക്കി. പുരുഷന്മാരുടെ പ്രായത്തിന് അനുയോജ്യമായ കഥകള്‍ വരുന്നതുപോലെ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അനുയോജ്യമായ കഥ വരുന്നില്ലെന്നും 46 കാരിയായ പൂജാഭട്ട് ചോദിക്കുന്നു.
സഞ്ജയ് ദത്തിന്റെ ജോഡിയായാണ് പൂജ സടക്ക് 2 വില്‍ എത്തുക. പൂജയുടെ സഹോദരിയായ ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.