അഭിലാഷിനെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവിക സേന പുറപ്പെട്ടു

Web Desk
Posted on September 22, 2018, 10:57 am

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേന തിരച്ചിലിന് പുറപ്പെട്ടു. നാവികസേനയും ഐഎന്‍എസ് സത്പുര എന്ന കപ്പലാണ് ഓസ്ട്രേലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ നാവികസേന വിവരങ്ങള്‍ ശേഖരിച്ചു വരികയായിരുന്നു.

നിലവില്‍ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം അഭിലാഷിന്‍റെ അടുത്തെത്താന്‍ ദിവസങ്ങളെടുത്തേക്കുമെന്നാണ് ഓസ്ട്രേലിയന്‍ നാവികസേന അറിയിക്കുന്നത്.