ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ മൂന്ന് യുദ്ധകപ്പലുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ നാവിക സേന മൂന്നു വലിയ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) വിഭാഗത്തില്‍പെട്ട ഐഎന്‍എസ് ജലാശ്വയും ടാങ്ക് ലാന്‍ഡിങ് ഡോക്ക് (എല്‍എസ്ടി) വിഭാഗത്തില്‍പെട്ട രണ്ടു യുദ്ധക്കപ്പലുകളുമാണ് തയാറായത്. ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് മേഖലയിലേക്കു നീങ്ങാന്‍ സജ്ജമായിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വമ്പന്‍ യുദ്ധക്കപ്പലുകള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. പ്രവാസികളെ വിമാനങ്ങള്‍ക്കു പകരം കടല്‍മാര്‍ഗം എത്തിക്കാനാണു തീരുമാനമെങ്കില്‍ ഈ കപ്പലുകളാവും ഗള്‍ഫ് മേഖലയിലേക്കു നീങ്ങുക. സാമൂഹിക അകലം പാലിച്ചാണെങ്കിലും ആയിരത്തിലധികം ആളുകളെ വരെ ഒരു കപ്പലില്‍ എത്തിക്കാന്‍ കഴിയും. വിശാഖപട്ടണം, പോര്‍ട്ട്‌ബ്ലെയര്‍, കൊച്ചി എന്നിവിടങ്ങളിലായി എട്ട് എല്‍എസ്ടികളാണ് നാവികസേനയ്ക്കുള്ളത്. അന്തിമ തീരുമാനം അടുത്തു തന്നെ ഉണ്ടാകുമെന്നാണു സൂചന.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.