ചെെനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം, ഇന്ത്യൻ മാധ്യമ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെ നിരോധിച്ച് ചെെന

Web Desk
Posted on June 30, 2020, 4:54 pm

ഇന്ത്യ ചെെന സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടിക് ടോക് അടക്കമുളള 59 ചെെനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇന്ത്യൻ പത്രങ്ങളും വെബ്സെെറ്റുകളും ചെെനയില്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ പ്രെെവറ്റ് നെറ്റ്വര്‍ക്കിലൂടെയാണ്(വി. പി.എൻ)  ഇന്ത്യൻ മാധ്യമങ്ങള്‍ ചെെനയില്‍ ലഭിക്കുന്നത്.

ചെെനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും കഴിഞ്ഞ രണ്ടു ദിവസമായി എക്സ്പ്രസ് വി. പി.എൻ പ്രവര്‍ത്തിക്കുന്നില്ല. ഇന്ത്യ‑ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്‌ വിലയിരുത്തൽ.

രാജ്യസുരക്ഷയും പൗരൻമാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ട് 59 ചെെനീസ് ആപ്പുകള്‍ ഇന്ത്യ നിരോധനം ചെയ്‌തത്. എന്നാൽ ചൈനീസ് പത്രങ്ങളും വെബ്സൈറ്റുകളും ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്. ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് തന്നെ ചൈന വിപിഎൻ ബ്ലോക്ക് ചെയ്തെന്നാണ് വിവരം.

ENGLISH SUMMARY: Indi­an news­pa­pers, web­sites not acces­si­ble in Chi­na

YOU MAY ALSO LIKE THIS VIDEO